---
title: "ഗൾഫിൽ പുകയുന്ന സംഘർഷം; ഖത്തർ അമീറിനെ അടിയന്തരമായി ഫോണിൽ വിളിച്ച് ഡൊണാൾഡ് ട്രംപ്; സമാധാന നീക്കം സജീവം"
english_title: "Tensions simmering in the Gulf; Donald Trump makes urgent phone call to Qatari Emir; Peace move active"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363809/tensions-simmering-in-the-gulf-donald-trump-makes-urgent-phone-call-to-qatari-emir-peace-move-active"
published_at: "2026-06-04T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2152c307361_SXDGDF.jpg"
keywords: ["LATEST NEWS", "Qatari Emir", "Donald Trump"]
---

# ഗൾഫിൽ പുകയുന്ന സംഘർഷം; ഖത്തർ അമീറിനെ അടിയന്തരമായി ഫോണിൽ വിളിച്ച് ഡൊണാൾഡ് ട്രംപ്; സമാധാന നീക്കം സജീവം

> **Lead Summary:** ദോഹ:**[ **മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണ്ണായക ഫോൺ സംഭാഷണം നടത്തി. ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളും മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

## Article Content

ദോഹ:**[ **മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണ്ണായക ഫോൺ സംഭാഷണം നടത്തി. ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളും മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദ്ദേശീയ ശ്രമങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. തർക്കങ്ങൾ പരിഹരിക്കുന്നതിന് സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയവും നയതന്ത്രപരവുമായ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് ഖത്തർ അമീർ ശൈഖ് തമീം വ്യക്തമാക്കി. കൂടുതൽ മേഖലകളിലേക്ക് യുദ്ധം വ്യാപിക്കുന്നത് തടയാൻ എല്ലാ കക്ഷികളും ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിലെ വിമാനത്താവളങ്ങൾക്ക് നേരെയും കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര സമുദ്ര ഗതാഗതം സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ചർച്ചയിൽ എടുത്തുപറഞ്ഞു. തന്ത്രപ്രധാനമായ ജലപാതകളുടെ സുരക്ഷ ഉറപ്പാക്കണം. ആഗോള വിതരണ ശൃംഖലയെയും ഊർജ്ജ വിപണിയെയും ബാധിക്കാത്ത രീതിയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ സംയുക്തമായി ശ്രമിക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിലും തുടരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363809/tensions-simmering-in-the-gulf-donald-trump-makes-urgent-phone-call-to-qatari-emir-peace-move-active)