#RaudhaSharif #Visit Soudiarabia
ജിദ്ദ: ( https://gcc.truevisionnews.com/) ഈ വർഷത്തെ ഹജ്ജ് സീസണിന്റെ ഭാഗമായി മദീനയിലെ പ്രവാചകപള്ളിയിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള ഔദ്യോഗിക സമയക്രമം പ്രഖ്യാപിച്ച് ഇരുഹറം കാര്യാലയം. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സന്ദർശനം കൂടുതൽ സുഗമമാക്കുന്നതിനുമായി 'നുസുക്'ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം.
സാധാരണ ദിവസങ്ങളിൽ സന്ദർശന സമയക്രമം പുരുഷന്മാർക്ക് പുലർച്ചെ 2:00 മണി മുതൽ സുബഹി നമസ്‌കാരം വരെയും, തുടർന്ന് 11:20 AM മുതൽ ഇഷാ നമസ്‌കാരം വരെയും പ്രവേശിക്കാം. സുബഹി നമസ്‌കാരത്തിന് ശേഷം മുതൽ രാവിലെ 11:00 മണി വരെയും ഇഷാ നമസ്‌കാരത്തിന് ശേഷം മുതൽ പുലർച്ചെ 2:00 മണി വരെയും സ്ത്രീകൾക്ക് സന്ദർശനം നടത്താം.
വെള്ളിയാഴ്ചകളിൽ പുരുഷന്മാർക്ക് പുലർച്ചെ 2:00 മണി മുതൽ സുബഹി വരെയും പിന്നീട് രാവിലെ 9:00 മണി മുതൽ ഇഷാ നമസ്‌കാരം വരെയും പ്രവേശനം അനുവദിക്കും. സ്ത്രീകൾക്ക് സുബഹിക്ക് ശേഷം മുതൽ രാവിലെ 9:00 മണി വരെയും രാത്രി ഇഷാ നമസ്‌കാരത്തിന് ശേഷം മുതൽ പുലർച്ചെ 2:00 മണി വരെയും റൗദ ശരീഫിലേക്ക് പ്രവേശിക്കാവുന്നതാണ്.
റൗദ ശരീഫിലെ ആത്മീയ അന്തരീക്ഷം നിലനിർത്തുന്നതിനും സുഗമമായ പ്രവേശനത്തിനും അതോറിറ്റി നിർദേശിച്ചിട്ടുള്ള സുരക്ഷാ-ക്രമീകരണ വ്യവസ്ഥകൾ എല്ലാ തീർഥാടകരും കർശനമായി പാലിക്കണമെന്ന് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു.
Content Highlights:- Raudha Sharif's visit schedule announced





































