May 24, 2026 06:04 AM

#Latest News #Gulf News #Sharjah Police #Suicide Case

യുഎഇ : ( https://gcc.truevisionnews.com/ ) ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവതിയെയും അഞ്ചു വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍ അഴീക്കോട് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആര്‍ഷ അഷിത’യില്‍ ആര്‍ഷ (35), ഏകമകള്‍ റൂഹി (5) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. ഷാർജയിലെ സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.

മരണകാരണം ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവ് നിഹാലിനൊപ്പം ഷാര്‍ജ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്‌ളാറ്റിലാണ് ആര്‍ഷ താമസിച്ചിരുന്നത്. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ഇവർ.

ആർഷയുടെ ഭർത്താവ് നിഹാൽ ഷാർജയിൽ തന്നെയാണ് താമസിക്കുന്നത്. നിഹാലിന്റെ പിതാവും സഹോദരനും യുഎഇയിലുണ്ട്.

കൂടാതെ ആർഷയുടെ സഹോദരി അച്യുതയും തൊട്ടടുത്തുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നത്. ആത്മഹത്യയിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

Content Highlights:- Sharjah police register case against Kannur native's woman and daughter over death

#Latest News #Gulf News #Sharjah Police #Suicide Case

Next TV

Top Stories










News Roundup






Entertainment News