---
title: "ബലിപെരുന്നാൾ: ഷാർജയിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ്"
english_title: "Content Highlights:-Eid al-Adha Free Parking For Three Days In Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360986/content-highlights-eid-al-adha-free-parking-for-three-days-in-sharjah"
published_at: "2026-05-22T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fff96d7734_FREE_PARKING.jpg"
keywords: ["Latest News", "Eid al-Adha", "Free Parking", "Sharjah"]
---

# ബലിപെരുന്നാൾ: ഷാർജയിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ്

> **Lead Summary:** ഷാർജ: ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ പാർക്കിങ് അനുവദിച്ചതായി ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു. പെരുന്നാളിന്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ എല്ലാ പാർക്കിങ് സോണുകൾക്കും ഈ ഇളവ് ബാധകമല്ല.

## Article Content

ഷാർജ: ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ പാർക്കിങ് അനുവദിച്ചതായി ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു. പെരുന്നാളിന്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ എല്ലാ പാർക്കിങ് സോണുകൾക്കും ഈ ഇളവ് ബാധകമല്ല.

ആഴ്ചയിൽ എല്ലാ ദിവസവും ഔദ്യോഗിക അവധി ദിവസങ്ങളിലും പണം നൽകേണ്ട നീല നിറത്തിലുള്ള ബോർഡുകൾ സ്ഥാപിച്ച പാർക്കിങ് മേഖലകളിൽ സൗജന്യ പാർക്കിങ് ലഭിക്കില്ല. കൂടാതെ, വിനോദസഞ്ചാര കേന്ദ്രങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സ്മാർട്ട് പാർക്കിങ് ലോട്ടുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ 24 മണിക്കൂറും നിശ്ചിത നിരക്കിൽ പാർക്കങ് ഫീസ് ഈടാക്കുന്നത് തുടരും.

സാധാരണയായി ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയാണ് എമിറേറ്റിൽ പെയ്ഡ് പാർക്കിങ് സംവിധാനം പ്രവർത്തിക്കുന്നത്. പെരുന്നാൾ തിരക്കുകളിൽ ജനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യുന്നതിനും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360986/content-highlights-eid-al-adha-free-parking-for-three-days-in-sharjah)