---
title: "പൊലീസിനെ കണ്ടതും ഓട്ടപ്പാച്ചിൽ; കുവൈത്തിൽ പ്രവാസികൾ തടിച്ചുകൂടിയ കടയിൽ മിന്നൽ പരിശോധന, 4 പേർ പിടിയിൽ"
english_title: "Police chased after expatriates; 4 arrested in Kuwait after raid on shop where expatriates gathered"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359754/police-chased-after-expatriates-4-arrested-in-kuwait-after-raid-on-shop-where-expatriates-gathered"
published_at: "2026-05-16T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a080c975e44c_rwytger.jpg"
keywords: []
---

# പൊലീസിനെ കണ്ടതും ഓട്ടപ്പാച്ചിൽ; കുവൈത്തിൽ പ്രവാസികൾ തടിച്ചുകൂടിയ കടയിൽ മിന്നൽ പരിശോധന, 4 പേർ പിടിയിൽ

> **Lead Summary:** കുവൈത്ത് : **[**നിരോധിത പുകയില ഉൽപ്പന്നങ്ങളായ 'തമ്പാക്ക്' (ഗുഡ്ക/ഖൈനി) വിൽപന നടത്തിയ കേസിൽ കുവൈത്തിലെ മിർഖാബിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി. കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

## Article Content

കുവൈത്ത് : **[**നിരോധിത പുകയില ഉൽപ്പന്നങ്ങളായ 'തമ്പാക്ക്' (ഗുഡ്ക/ഖൈനി) വിൽപന നടത്തിയ കേസിൽ കുവൈത്തിലെ മിർഖാബിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി. കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം, ഒരു കടയ്ക്ക് മുന്നിൽ വൻതോതിൽ പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് കണ്ട് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പൊലീസിനെ കണ്ട് പലരും ഓടിരക്ഷപ്പെട്ടെങ്കിലും കടയുടമയടക്കം നാല് പേരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

നിരോധിത പുകയില ഉൽപ്പന്നങ്ങളും നിക്കോട്ടിൻ അടങ്ങിയ മറ്റ് വസ്തുക്കളും വാങ്ങാനാണ് ആളുകൾ അവിടെ തടിച്ചുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർ സ്ഥലത്തെത്തി ഇവ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന ഉൽപ്പന്നങ്ങളാണെന്ന് സ്ഥിരീകരിച്ചു. പിടിയിലായവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359754/police-chased-after-expatriates-4-arrested-in-kuwait-after-raid-on-shop-where-expatriates-gathered)