അബുദാബി: (gcc.truevisionnews.com) വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ കന്റീനുകളിൽ ജങ്ക് ഫൂഡുകൾക്കും കൃത്രിമ മധുരമടങ്ങിയ പാനീയങ്ങൾക്കും യുഎഇ വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് കർശന നിർദേശങ്ങളുള്ളത്.
പോഷകഗുണമില്ലാത്തതും കൊഴുപ്പ് കൂടിയതുമായ ചിപ്‌സ്, ചോക്കലേറ്റ്, മിഠായികൾ എന്നിവയ്ക്ക് സ്കൂൾ പരിസരത്ത് അനുമതിയില്ല. സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്ക് പോലുള്ള പാനീയങ്ങൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.
∙ ബദൽ ഉൽപന്നങ്ങൾ
പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, പ്രകൃതിദത്ത ജ്യുസ് എന്നിവ കുട്ടികൾക്ക് ലഭ്യമാക്കാം.
∙ കർശന പരിശോധന
കന്റീനുകൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാലയങ്ങളിൽ കർശന പരിശോധനകൾ നടക്കും. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
UAE bans junk food in school canteens


































