Mar 26, 2026 11:47 AM

ദുബൈ: (gcc.truevisionnews.com) ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾക്ക് പിന്നാലെ രാജ്യത്തെ സുരക്ഷാ സാഹചര്യം സാധാരണ നിലയിലാണെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീഷണി ഒഴിഞ്ഞതായും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി.

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മൊബൈൽ ഫോണുകളിലൂടെയാണ് ജാഗ്രതാ നിർദേശം പിൻവലിച്ചതായുള്ള സന്ദേശം നൽകിയത്. സുരക്ഷാ നിർദേശങ്ങളോട് സഹകരിച്ചതിന് അധികൃതർ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. അതേസമയം, എല്ലാവരും തുടർന്നും ജാഗ്രത പാലിക്കണമെന്നും വിവരങ്ങൾക്കായി സർക്കാരിന്റെ ഔദ്യോഗിക വാർത്താ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾ യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നേരിട്ടത്. രാത്രിയിൽ കേട്ട വലിയ ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും തകർത്തതിന്റെതാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

തുടർന്ന് രാവിലെ 8:11 ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് ഫോണിലൂടെ മിസൈൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിനാൽ എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അവിടെത്തന്നെ തുടരാനുമായിരുന്നു ആദ്യ നിർദേശം. നിലവിൽ സാഹചര്യം പൂർണ്ണമായും അധികൃതരുടെ നിരീക്ഷണത്തിലാണ്.



UAE reassures residents after responding to Iran missile and drone threat

Next TV

Top Stories










News Roundup