---
title: "സൗദിയിലും യുഎഇയിലും ആക്രമണം തുടര്‍ന്ന് ഇറാന്‍; എംബസി ജിവനക്കാരോട് മടങ്ങാന്‍ യുഎസ്"
english_title: "Iran attacks Saudi Arabia and UAE US to return embassy personnel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346503/iran-attacks-saudi-arabia-and-uae-us-to-return-embassy-personnel"
published_at: "2026-03-09T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae3f565222d_attack.jpg"
keywords: []
---

# സൗദിയിലും യുഎഇയിലും ആക്രമണം തുടര്‍ന്ന് ഇറാന്‍; എംബസി ജിവനക്കാരോട് മടങ്ങാന്‍ യുഎസ്

> **Lead Summary:** **[** സൗദിയിലും യുഎഇയിലും ആക്രമണം തുടര്‍ന്ന് ഇറാന്‍. സൗദി റിയാദിയിലെ യുഎസ് എംബസിയില്‍ നിന്ന് നിന്ന് അത്യാവശ്യ ചുമതലകളിലുള്ളവരല്ലാത്ത ജീവനക്കാരോടും കുടുംബാംഗങ്ങളോടും മടങ്ങിവരാന്‍ യുഎസ് ആവശ്യപ്പെട്ടു. യുഎഇയിലും ആക്രമണമുണ്ടായി. ഖത്തറിലടക്കം അലര്‍ട്ടുകളും നല്‍കുന്നുണ്ട്.

## Article Content

**[** സൗദിയിലും യുഎഇയിലും ആക്രമണം തുടര്‍ന്ന് ഇറാന്‍. സൗദി റിയാദിയിലെ യുഎസ് എംബസിയില്‍ നിന്ന് നിന്ന് അത്യാവശ്യ ചുമതലകളിലുള്ളവരല്ലാത്ത ജീവനക്കാരോടും കുടുംബാംഗങ്ങളോടും മടങ്ങിവരാന്‍ യുഎസ് ആവശ്യപ്പെട്ടു. യുഎഇയിലും ആക്രമണമുണ്ടായി. ഖത്തറിലടക്കം അലര്‍ട്ടുകളും നല്‍കുന്നുണ്ട്.

അതേസമയം, സൗദിയിലെ അല്‍ ഖര്‍ജില്‍ മിസൈല്‍ ഭാഗം വീണ് ഇന്ത്യക്കാരന്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസി നിഷേധിച്ചു. പരുക്കേറ്റ് ചികില്‍സയിലുള്ളയാളെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഇയാൾ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണെന്നും എംബസി അറിയിച്ചു.

മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്ന് പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയത്. പരുക്കേറ്റ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. പരുക്കേറ്റ ഇന്ത്യൻ പൗരനെ നേരിട്ട് കാണുകയും ചികിത്സ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346503/iran-attacks-saudi-arabia-and-uae-us-to-return-embassy-personnel)