---
title: "ഷാര്‍ജയിലെ ഖോര്‍ഫക്കാനിലെ പൊതുപാർക്കിങ്ങിൽ സമയം നീട്ടി; പുതിയ ക്രമം 16 മുതൽ നിലവിൽ വരും"
english_title: "Hours extended for public parking in Khorfakkan Sharjah new rules to come into effect from 16th"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/341820/hours-extended-for-public-parking-in-khorfakkan-sharjah-new-rules-to-come-into-effect-from-16th"
published_at: "2026-02-13T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f101f8e5c6_parking.jpg"
keywords: []
---

# ഷാര്‍ജയിലെ ഖോര്‍ഫക്കാനിലെ പൊതുപാർക്കിങ്ങിൽ സമയം നീട്ടി; പുതിയ ക്രമം 16 മുതൽ നിലവിൽ വരും

> **Lead Summary:** **ഷാര്‍ജ: [ **ഷാര്‍ജയിലെ ഖോര്‍ഫക്കാനില്‍ നീല സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ പണമടച്ച് പാര്‍ക്ക് ചെയ്യാനുള്ള സമയം നീട്ടി. ഇനി മുതല്‍ രാത്രി 12 മണിവരെ ഇവിടെ പെയ്ഡ് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാകും. ഈ മാസം 16 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

## Article Content

**ഷാര്‍ജ: [ **ഷാര്‍ജയിലെ ഖോര്‍ഫക്കാനില്‍ നീല സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ പണമടച്ച് പാര്‍ക്ക് ചെയ്യാനുള്ള സമയം നീട്ടി. ഇനി മുതല്‍ രാത്രി 12 മണിവരെ ഇവിടെ പെയ്ഡ് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാകും. ഈ മാസം 16 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റിയാണ് പുതിയ സമയ ക്രമം പ്രഖ്യാപിച്ചത്. പുതിയ തീരുമാനം അനുസരിച്ച് പൊതു അവധി ദിനങ്ങള്‍, വാരാന്ത്യ ദിനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി 12 മണിവരെ പണമടച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. നേരത്തെ രാത്രി 10 മണിവരെയായിരുന്നു പെയ്ഡ് പാര്‍ക്കിങ് സമയം. നഗരത്തിന്റെ സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും പാര്‍ക്കിങ് ലഭ്യത മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിരവധി റെസ്റ്റോറന്റുകളും കഫേകളും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ രാത്രി 10 മണിക്ക് ശേഷം പാര്‍ക്കിങ് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായി താമസക്കാരും സന്ദര്‍ശകരും പരാതിപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് പാര്‍ക്കിംഗ് സമയത്തിലെ പരിഷ്‌ക്കരണം. പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കുറക്കാനും ഗതാഗതം സുഗമമാക്കുന്നതിനും രാത്രി വൈകിയും ബിസിനസ് നടത്തുന്നവരെ പിന്തുണക്കാനും പുതിയ സമയക്രമം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/341820/hours-extended-for-public-parking-in-khorfakkan-sharjah-new-rules-to-come-into-effect-from-16th)