കുവൈത്ത് സിറ്റി: (gcc.truevisionnews.com) കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി.വി.ആലിക്കോയ (59) കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതം കാരണം ജാബിർ ഹോസ്‌പിറ്റലിൽ ആണ് മരണം. പരേതരായ സി.പി. കുഞ്ഞായിൻൻ്റെയും പള്ളിയാളി സൈനബയുടെയും മകനാണ്.
ഭാര്യ: റോസ്‌ന മണ്ണാലത്ത്, മാളിക്കടവ്. മക്കൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ,മുഹമ്മദ് ബസീം. സഹോദരങ്ങൾ: പരേതരായ ബീരാൻ കോയ,മമ്മു, ഇസ്‌മായിൽ, മറിയംബി,മൊയ്തീൻ കോയ, മുസ്തഫ,അബൂബക്കർ, ഇബ്രാഹിം,സെൽമാബി, സുഹറാബി,ഗഫൂർ,മുജീബ്,നൂർജഹാൻ,കദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Kozhikode native passes away in Kuwait

































