കുവൈറ്റ് സിറ്റി: [gcc.truevisionnews.com] അറേബ്യൻ റോയൽസ് ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി 1, 2 തീയതികളിൽ ശുഐബാ ഏരിയയിലെ ടീമിൻ്റെ ഹോം ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വഫ്രയിലെ ഫാം ഹൗസിൽ നടന്ന ചടങ്ങിലാണ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തത്. ടീം പ്രതിനിധികളും പ്രത്യേക അതിഥികളും ചടങ്ങിൽ പങ്കെടുത്തു. ആദ്യമായി സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ എട്ട് ടീമുകൾ തമ്മിൽ മത്സരിക്കും.
വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫികൾ സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 41144354, 66162808.
Arabian Royals Cricket Tournament

































