ബുറൈദ : (gcc.truevisionnews.com) സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ അല്‍റസ് ആശുപത്രിയില്‍ ബാലികയുടെ മൃതദേഹം മറ്റൊരു കുടുംബത്തിന് മാറി നൽകിയ സംഭവത്തിൽ അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
12 വയസ്സുള്ള സീലയുടെ മൃതദേഹമാണ് ആശുപത്രിയില്‍നിന്ന് മറ്റൊരു യുവാവിന്റെ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. യുവാവിന്റെ കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അല്‍റസ് ജനറല്‍ ആശുപത്രിയില്‍ ബാലിക മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷം മൃതേദേഹം മറവുചെയ്യാനായി കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് മകളുടെ മൃതദേഹം ശനിയാഴ്ച മറ്റൊരു കുടുംബത്തിന് മാറി നൽകിയത് മനസ്സിലായത്.
മൃതദേഹം പരിശോധിക്കാന്‍ മൃതദേഹ പരിപാലന കേന്ദ്രത്തില്‍ പ്രവേശിച്ച കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ ഇളയ മകളുടെ മൃതദേഹമല്ല, 19 വയസ്സുള്ള യുവാവിന്റെ മൃതദേഹമാണ് കാണാനായത്. സാധാരണയായി മുതിര്‍ന്നവര്‍ക്കായി നീക്കിവെച്ച ഖബറിലാണ് മകളെ മറവു ചെയ്തതെന്നും കണ്ടെത്തി.
സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കി. വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രാലയവും പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. മൃതദേഹം മാറിനല്‍കിയതിന്റെ ഉത്തരവാദിത്തം അല്‍റസ് ആശുപത്രിക്കാണെന്ന് മൃതേദഹ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റാഹില്‍ സൊസൈറ്റി പറഞ്ഞു.
12-year-old's body was transferred to another house in Saudi Arabia; Father complains that she was buried in another house, investigation ordered

































