മസ്‌കത്ത്: (gcc.truevisionnews.com) യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് മസ്‌കത്ത് വഴിയുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ചു. മസ്‌കത്ത് - കണ്ണൂർ, മസ്‌കത്ത് - കോഴിക്കോട് റൂട്ടുകളിലെ സമയങ്ങളാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 26 മുതൽ ഘട്ടം ഘട്ടമായി പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.
പുതുക്കിയ സമയമനുസരിച്ച് മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു: മസ്‌കത്ത് - കണ്ണൂർ റൂട്ട് ഒക്ടോബർ 26 ഞായറാഴ്ച മുതൽ മസ്‌കത്ത് - കണ്ണൂർ സർവീസ് രാത്രി 08.10ന് പുറപ്പെടും. കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കുള്ള മടക്ക സർവീസ് വൈകിട്ട് 05.00 മണിക്കും യാത്ര തിരിക്കും. മസ്‌കത്ത് - കോഴിക്കോട് റൂട്ട് ഒക്ടോബർ 28 ചൊവ്വാഴ്ച മുതൽ മസ്‌കത്ത് - കോഴിക്കോട് സർവീസുകൾ ഉച്ചയ്ക്ക് 01.05ന് ആകും. കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 09.50ന് പുറപ്പെടും.
പുതിയ സമയക്രമം യാത്രക്കാരുടെ സൗകര്യങ്ങൾ പരിഗണിച്ചാണ് ഏർപ്പെടുത്തിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യാത്രക്കാർ പുതുക്കിയ സമയങ്ങൾ ശ്രദ്ധിക്കണമെന്നും, യാത്രയ്ക്ക് മുമ്പ് ടിക്കറ്റ് വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് നിർദ്ദേശിച്ചു.
New schedule for Muscat - Kannur, Muscat - Kozhikode services; Air India Express flight schedule change effective this month

































