ഷാർജ: (gcc.truevisionnews.com) ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു.
കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.
Kozhikode man dies after being burned in ship fire in Sharjah

































