കുവൈത്ത് സിറ്റി: (gcc.truevisionnews.com)കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. കുവൈത്തിലെ കിംഗ് അബ്ദുൽഅസീസ് റോഡിലായിരുന്നു വാഹനാപകടം. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
ഫഹാഹീൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.അപകടസ്ഥലം സുരക്ഷിതമാക്കിയെന്നും തുടർ അന്വേഷണങ്ങൾക്കായി അധികാരികൾക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
One person dies in a three-vehicle collision in Kuwait