---
title: "സൗദിയിൽ അരി വില കുറഞ്ഞു: കാരണം ഇന്ത്യയിൽ നിന്നുള്ള അരിയുടെ ലഭ്യത വർധിച്ചത്"
english_title: "Rice prices drop in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/310459/rice-prices-drop-in-saudi-arabia"
published_at: "2025-08-23T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9a09f1caaa_ghfh.jpg"
keywords: []
---

# സൗദിയിൽ അരി വില കുറഞ്ഞു: കാരണം ഇന്ത്യയിൽ നിന്നുള്ള അരിയുടെ ലഭ്യത വർധിച്ചത്

> **Lead Summary:**  റിയാദ്:**[** സൗദി അറേബ്യയിൽ അരിവിലയിൽ 20 ശതമാനത്തോളം കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള അരിയുടെ ലഭ്യത വർധിച്ചതും വിവിധയിനം അരികൾ വിപണിയിൽ എത്തിയതുമാണ് ഈ വിലക്കുറവിന് പ്രധാന കാരണം. വരും ദിവസങ്ങളിലും അരി വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇറക്കുമതി ചെയ്യുന്നവർ കരുതുന്നത്

## Article Content

 റിയാദ്:**[** സൗദി അറേബ്യയിൽ അരിവിലയിൽ 20 ശതമാനത്തോളം കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള അരിയുടെ ലഭ്യത വർധിച്ചതും വിവിധയിനം അരികൾ വിപണിയിൽ എത്തിയതുമാണ് ഈ വിലക്കുറവിന് പ്രധാന കാരണം. വരും ദിവസങ്ങളിലും അരി വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇറക്കുമതി ചെയ്യുന്നവർ കരുതുന്നത്

2023 അവസാനത്തോടെ അരിവിലയിൽ വലിയ വർദ്ധനവുണ്ടായിരുന്നു. പ്രാദേശിക വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇന്ത്യ അരി കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതായിരുന്നു ഇതിന് പ്രധാന കാരണം. നിലവിൽ ഈ നിയന്ത്രണങ്ങളൊന്നും ഇല്ലാത്തതിനാൽ, അരിയുടെ ലഭ്യത കൂടി.

ഇന്ത്യയെ കൂടാതെ, തായ്‌ലൻഡിൽ നിന്നുള്ള അരിയും സൗദി വിപണിയിൽ എത്താൻ സാധ്യതയുണ്ട്. ഇത് വില വീണ്ടും കുറയ്ക്കാൻ സഹായിക്കുമെന്ന് ഇറക്കുമതി രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത് . സൗദിയിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യക്കാരാണ് അരിയുടെ പ്രധാന ഉപഭോക്താക്കൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/310459/rice-prices-drop-in-saudi-arabia)