---
title: "മരണം പതിയിരിക്കുന്നു....! ബഹ്‌റൈനിൽ അമിത അളവിൽ 'എനർജി ഡ്രിങ്ക്സ്’ കുടിച്ച പതിനാറുകാരൻ മരിച്ചു"
english_title: "A 16-year-old boy died in Bahrain after drinking too many energy drinks."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309851/a-16-year-old-boy-died-in-bahrain-after-drinking-too-many-energy-drinks"
published_at: "2025-08-20T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5acdbd9220_llhf.jpg"
keywords: []
---

# മരണം പതിയിരിക്കുന്നു....! ബഹ്‌റൈനിൽ അമിത അളവിൽ 'എനർജി ഡ്രിങ്ക്സ്’ കുടിച്ച പതിനാറുകാരൻ മരിച്ചു

> **Lead Summary:** **മനാമ:[ **ബഹ്‌റൈനിൽ അമിതമായി എനർജി ഡ്രിങ്കുകൾ കുടിച്ച 16-കാരൻ മരിച്ചു. മുഹറഖ് ഗവർണറേറ്റിലാണ് സംഭവം നടന്നത്. രണ്ട് കുപ്പി എനർജി ഡ്രിങ്ക്സ് കുടിച്ചതിനെ തുടർന്ന് രക്തയോട്ടം നിലച്ചതാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തന്റെ മകൻ ഇത്തരം പാനീയങ്ങൾ ഉപയോഗിച്ചിരുന്നതായി അറിയില്ലായിരുന്നെന്ന് പിതാവ് പിന്നീട് വ്യക്തമാക്കി.

## Article Content

**മനാമ:[ **ബഹ്‌റൈനിൽ അമിതമായി എനർജി ഡ്രിങ്കുകൾ കുടിച്ച 16-കാരൻ മരിച്ചു. മുഹറഖ് ഗവർണറേറ്റിലാണ് സംഭവം നടന്നത്. രണ്ട് കുപ്പി എനർജി ഡ്രിങ്ക്സ് കുടിച്ചതിനെ തുടർന്ന് രക്തയോട്ടം നിലച്ചതാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തന്റെ മകൻ ഇത്തരം പാനീയങ്ങൾ ഉപയോഗിച്ചിരുന്നതായി അറിയില്ലായിരുന്നെന്ന് പിതാവ് പിന്നീട് വ്യക്തമാക്കി.

ഇത്തരം പാനീയങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വിഷയത്തിൽ അടുത്ത പാർലമെന്റ് സെഷനിൽ ചർച്ച നടത്തുമെന്ന് എം.പി ഖാലിദ് ബു അനക് അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

'എനർജി ഡ്രിങ്കുകളുടെ' അമിത ഉപയോഗം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും, അത് രക്തചംക്രമണ തകർച്ചയിലേക്ക് നയിക്കുകയും ചെയ്തതാകാമെന്നാണ് ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എനർജി ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള കഫീൻ, ടോറിൻ പോലുള്ള ഘടകങ്ങൾ ഹൃദയമിടിപ്പ് വർധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ അപകടസാധ്യത കൂട്ടാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309851/a-16-year-old-boy-died-in-bahrain-after-drinking-too-many-energy-drinks)