---
title: "അനധികൃത താമസം; ബഹ്റൈനിൽ കുരുക്കിൽ വീണ് പത്തുപേർ, തടവും പിഴയും വിധിച്ച് കോടതി"
english_title: "Ten people caught in illegal residence; court sentences them to imprisonment and fines"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308232/ten-people-caught-in-illegal-residence-court-sentences-them-to-imprisonment-and-fines-new"
published_at: "2025-08-13T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c3b5c0e477_ty3131.jpg"
keywords: []
---

# അനധികൃത താമസം; ബഹ്റൈനിൽ കുരുക്കിൽ വീണ് പത്തുപേർ, തടവും പിഴയും വിധിച്ച് കോടതി

> **Lead Summary:** **മനാമ[:**അനധികൃതമായി വിദേശ തൊഴിലാളികളെ താമസിപ്പിക്കുകയും ജോലിക്ക് വെക്കുകയും ചെയ്ത കേസിൽ രണ്ട് ബഹ്റൈനികളും എട്ട് പ്രവാസികളും ഉൾപ്പെടെ പത്ത് പേർക്ക് ലോവർ ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. നിയമവിരുദ്ധമായി പ്രവർത്തിച്ചതിനാണ് പ്രതികൾക്ക് തടവ് ശിക്ഷയും, സാമ്പത്തിക പിഴയും കോടതി ചുമത്തിയത്.

## Article Content

**മനാമ[:**അനധികൃതമായി വിദേശ തൊഴിലാളികളെ താമസിപ്പിക്കുകയും ജോലിക്ക് വെക്കുകയും ചെയ്ത കേസിൽ രണ്ട് ബഹ്റൈനികളും എട്ട് പ്രവാസികളും ഉൾപ്പെടെ പത്ത് പേർക്ക് ലോവർ ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. നിയമവിരുദ്ധമായി പ്രവർത്തിച്ചതിനാണ് പ്രതികൾക്ക് തടവ് ശിക്ഷയും, സാമ്പത്തിക പിഴയും കോടതി ചുമത്തിയത്.

പ്ര​തി​ക​ൾ​ക്ക് ര​ണ്ട് മു​ത​ൽ മൂ​ന്ന് മാ​സം വ​രെ ത​ട​വും പി​ഴ​യു​മാ​ണ് ശി​ക്ഷ. ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​വാ​സി പ്ര​തി​ക​ളെ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ബ​ഹ്റൈ​നി ദ​മ്പ​തി​ക​ൾ അ​ഞ്ച് ഏ​ഷ്യ​ൻ വീ​ട്ടു​ജോ​ലി​ക്കാ​രെ മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി താ​മ​സി​പ്പി​ച്ച​താ​യി നാ​ഷ​നാ​ലി​റ്റി, പാ​സ്പോ​ർ​ട്ട്, റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സി​ൽ നി​ന്ന് പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തോ​ടെ​യാ​ണ് കേ​സി​ന്‍റെ തു​ട​ക്കം. മ​റ്റ് മൂ​ന്ന് ഏ​ഷ്യ​ൻ പ്ര​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത് ചെ​യ്‌​ത​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ട​ൻ​ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്‌​തു. തു​ട​ർ​ന്ന് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് വി​ചാ​ര​ണ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യ തൊ​ഴി​ൽ​രീ​തി​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള അ​ധി​കൃ​ത​രു​ടെ ക​ർ​ശ​ന​മാ​യ നി​ല​പാ​ടാ​ണ് ഈ ​വി​ധി സൂ​ചി​പ്പി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308232/ten-people-caught-in-illegal-residence-court-sentences-them-to-imprisonment-and-fines-new)