---
title: "യാത്ര ഇനി എളുപ്പം; ദുബായിൽ 800 മീറ്റർ തുരങ്കപാത ഗതാഗതത്തിനായി തുറന്നു"
english_title: "800-meter tunnel opens to traffic in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306388/800-meter-tunnel-opens-to-traffic-in-dubai"
published_at: "2025-08-04T12:31:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68905b63cc585_112.jpg"
keywords: []
---

# യാത്ര ഇനി എളുപ്പം; ദുബായിൽ 800 മീറ്റർ തുരങ്കപാത ഗതാഗതത്തിനായി തുറന്നു

> **Lead Summary:** **ദുബായ് : ** ദുബായ് നഗരത്തിൽ മൂന്ന് പ്രധാന ഹൈവേകളെ പരസ്പരം ബന്ധിപ്പിക്കുന്ന 800 മീറ്റർ നീളമുള്ള പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു. 4.6 കിലോമീറ്റർ ദൂരത്തിൽ അൽഖൈൽ റോഡിനെയും ശൈഖ് മുഹമ്മദ് ബിൻസായിദ് റോഡിനെയും പരസ്പ‌രം ബന്ധിപ്പിക്കുന്ന പാത ഉമ്മുസുഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് നിർമിച്ചത്.

## Article Content

**ദുബായ് : ** ദുബായ് നഗരത്തിൽ മൂന്ന് പ്രധാന ഹൈവേകളെ പരസ്പരം ബന്ധിപ്പിക്കുന്ന 800 മീറ്റർ നീളമുള്ള പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു. 4.6 കിലോമീറ്റർ ദൂരത്തിൽ അൽഖൈൽ റോഡിനെയും ശൈഖ് മുഹമ്മദ് ബിൻസായിദ് റോഡിനെയും പരസ്പ‌രം ബന്ധിപ്പിക്കുന്ന പാത ഉമ്മുസുഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് നിർമിച്ചത്.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽഖൈൽ റോഡിനുമിടയിലെ യാത്രാസമയം 9.7 മിനിറ്റിൽനിന്ന് 3.8 മിനിറ്റായി കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു. അൽബർഷ സൗത്ത്, ദുബായ് ഹിൽസ്, അർജാൻ, ദുബായ് സയൻസ് പാർക്ക് തുടങ്ങി പത്തുലക്ഷത്തോളം ജനങ്ങൾകഴിയുന്ന താമസമേഖലയിലുള്ളവർക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതിയെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു

കിങ്സ് സ്‌കൂളിന് സമീപത്താണ് 800 മീറ്റർ തുരങ്കപാത. നാലുവരിറോഡ് ഇരുവശത്തേക്കുമായും സിഗ്നലോടുകൂടിയ ഒരു ഉപരിതല ഇൻ്റർസെക്‌ഷനും പാതയിൽ നിർമ്മിച്ചിട്ടുണ്ട്. ശൈഖ് സായിദ് റോഡ്, അൽഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയ്ക്കിടയിലേക്കുള്ള ഇടനാഴിയായാണ് പുതിയപാതയുള്ളത്. മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷിയുണ്ടാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306388/800-meter-tunnel-opens-to-traffic-in-dubai)