---
title: "റമസാനിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി മദീന ബസ് പ്രോജക്ട്  "
english_title: "#Madinah #Bus #Project #facilitates #over #three #lakh #passengers #during #   Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276836/madinah-bus-project-facilitates-over-three-lakh-passengers-during-ramadan"
published_at: "2025-03-15T22:26:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/67d5b160830b7_uae.jpg"
keywords: []
---

# റമസാനിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി മദീന ബസ് പ്രോജക്ട്  

> **Lead Summary:** **മദീന : ** മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.

## Article Content

**മദീന : ** മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.

റമസാനിലെ ആദ്യ രാത്രിയിൽ തന്നെ ഈ സേവനം ആരംഭിച്ചിരുന്നു. വിവിധ ജില്ലകളെ പ്രവാചകപള്ളിയിലേക്ക് ബന്ധിപ്പിക്കുന്ന ഏഴ് റൂട്ടുകളിലൂടെയും ഖുബാ പള്ളിയിലേക്കും തിരിച്ചുമുള്ള ഒരു പ്രത്യേക റൂട്ടിലൂടെയും ആരാധകർക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കി.

വർധിച്ചുവരുന്ന സന്ദർശകരെ ഉൾക്കൊള്ളുന്നതിനായി രണ്ട് സ്റ്റേഷനുകളിലുമായി എല്ലാ റൂട്ടുകളിലും 18 മണിക്കൂർ ബസ് സേവനം പ്രവർത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276836/madinah-bus-project-facilitates-over-three-lakh-passengers-during-ramadan)