---
title: "നിർണായക ഭേദഗതിക്ക് കുവൈത്ത് സർക്കാർ; വിവാഹപ്രായം 18 വയസ്സായി ഉയർത്താന്‍ നീക്കം"
english_title: "#Kuwait #government #crucialamendment #move #raise #age #marriage #years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270241/kuwait-government-crucialamendment-move-raise-age-marriage-years"
published_at: "2025-02-14T15:14:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/67af10ef7e926_17.jpg"
keywords: []
---

# നിർണായക ഭേദഗതിക്ക് കുവൈത്ത് സർക്കാർ; വിവാഹപ്രായം 18 വയസ്സായി ഉയർത്താന്‍ നീക്കം

> **Lead Summary:** **കുവൈത്ത് സിറ്റി: [ **വിവാഹത്തിന്‍റെ കുറഞ്ഞ പ്രായം 18 വയസ്സായി ഉയർത്താൻ കുവൈത്ത്. കുടുംബ സുസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നിയമനിർമ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.

## Article Content

**കുവൈത്ത് സിറ്റി: [ **വിവാഹത്തിന്‍റെ കുറഞ്ഞ പ്രായം 18 വയസ്സായി ഉയർത്താൻ കുവൈത്ത്. കുടുംബ സുസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നിയമനിർമ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.

ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പർ 51/1984-ലെ ആർട്ടിക്കിൾ 26-ൻ്റെയും ആർട്ടിക്കിൾ 15-ൻ്റെയും ഭേദഗതി സർക്കാർ പൂർത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസർ അൽ-സുമൈത് വെളിപ്പെടുത്തി.

ഈ ഭേദഗതികൾ കുവൈത്തിൻ്റെ അന്താരാഷ്ട്ര ബാധ്യതകൾ, പ്രത്യേകിച്ച് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ, സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ എന്നിവയ്ക്ക് അനുസൃതമാണെന്ന് അൽ സുമൈത്ത് പറഞ്ഞു.

2024-ൽ 1,145 പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം വെളിപ്പെടുത്തി. 1,079 പെൺകുട്ടികളും 66 ആൺകുട്ടികളുമാണ് ഇത്തരത്തിൽ പ്രായപൂർത്തിയാകും മുമ്പ് വിവാഹിതരായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270241/kuwait-government-crucialamendment-move-raise-age-marriage-years)