---
title: "#holiday | ജനുവരി 30ന് അവധി, ആകെ മൂന്ന് ദിവസം, ഒമാനിൽ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു"
english_title: "#oman #announced #public #holiday #alisraawalmiraj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/264632/oman-announced-public-holiday-alisraawalmiraj-"
published_at: "2025-01-20T16:46:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/678e30c75f52d_oman.jpg"
keywords: []
---

# #holiday | ജനുവരി 30ന് അവധി, ആകെ മൂന്ന് ദിവസം, ഒമാനിൽ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു

> **Lead Summary:** **മസ്കറ്റ്: **ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 30നാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.

## Article Content

**മസ്കറ്റ്: **ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 30നാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്.

ജനുവരി 30 വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/264632/oman-announced-public-holiday-alisraawalmiraj-)