---
title: "#accident |  കുവൈത്തിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു "
english_title: "#Car #accident #kuwait #Malayali #youth #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/264519/car-accident-kuwait-malayali-youth-died"
published_at: "2025-01-20T10:27:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/678dd80db5de2_death.jpg"
keywords: []
---

# #accident |  കുവൈത്തിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു 

> **Lead Summary:** ** ** കോട്ടുകാൽ പുന്നക്കുളം വേലായുധ സദനത്തിൽ നിധിൻ രാജ് കുവൈത്തിലെ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

## Article Content

** ** കോട്ടുകാൽ പുന്നക്കുളം വേലായുധ സദനത്തിൽ നിധിൻ രാജ് കുവൈത്തിലെ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

18ന് ഉണ്ടായ സംഭവത്തിൽ നിധിനുൾപ്പെടെ 5 പേർ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറി വന്നിടിച്ചാണ് അപകടമെന്നു ബന്ധുക്കൾ പറഞ്ഞു.

വാഹനമോടിച്ച കുവൈത്ത് സ്വദേശിയും മരിച്ചു. മൃതദേഹം കുവൈത്ത് ഞാബിർ അൽ മുബാറക്ക് ആശുപത്രിയിൽ.

6 മാസം മുൻപാണ് നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിക്കു ചേർന്നത്. ഭാര്യ എം.എസ്.ലക്ഷ്മി. മക്കൾ: നിവേദ് എൻ.നായർ, നീരജ് എൻ.നായർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/264519/car-accident-kuwait-malayali-youth-died)