---
title: "#founddeath |  പ്രവാസി മലയാളി താമസ സ്ഥലത്തിന് സമീപം മരിച്ച നിലയിൽ"
english_title: "#non #resident #Malayali #found #dead #near #his #residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234854/non-resident-malayali-found-dead-near-his-residence"
published_at: "2024-09-11T15:32:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/66e16ad649a5e_gcc.jpg"
keywords: []
---

# #founddeath |  പ്രവാസി മലയാളി താമസ സ്ഥലത്തിന് സമീപം മരിച്ച നിലയിൽ

> **Lead Summary:** **പ്രവാ**സി മലയാളിയെ താമസ സ്ഥലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി . തൃശൂർ ജില്ലാ സൗഹൃദ വേദി അൽഖോർ അംഗവും തൃശൂർ വരവൂർ സ്വദേശിയുമായ കക്കാടത്ത് ബഷീർ ആണ് മരിച്ചത് .

## Article Content

**പ്രവാ**സി മലയാളിയെ താമസ സ്ഥലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി . തൃശൂർ ജില്ലാ സൗഹൃദ വേദി അൽഖോർ അംഗവും തൃശൂർ വരവൂർ സ്വദേശിയുമായ കക്കാടത്ത് ബഷീർ ആണ് മരിച്ചത് .

അൽഖോറിലെ താമസ സ്ഥലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സനയ്യ റൗണ്ട് അബൗട്ടിന് സമീപം എക്സ്പ്രസ്സ് വേ കഫ്‌റ്റേരിയ ഉൾപെടെയുള്ള ബിസിനസ് നടത്തിവരികയായിരുന്നു.

മകളുടെ വിവാഹം കഴിഞ്ഞു ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. ഭാര്യയും നാല് മക്കളുണ്ട്. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234854/non-resident-malayali-found-dead-near-his-residence)