https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

#illegalexpats | ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് നാടുകടത്തിയത് 14,400 പ്രവാസികളെ

#illegalexpats | ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് നാടുകടത്തിയത് 14,400 പ്രവാസികളെ
2024-07-21T20:27:00 | By VIPIN P V

റിയാദ്: (gccnews.in) തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 14,400 വിദേശികളെ ഒരാഴ്ചക്കിടെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി.

17,000 പേരുടെ നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 19,800 പേർ ഒരാഴ്ചക്കിടെ പുതുതായി അറസ്റ്റിലായി. ഇവരെല്ലാം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിൽ കഴിയുന്നു.

രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 12400 പേർ വിസ നിയമം ലംഘിച്ചവരാണ്.

4,800 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,500 പേർ തൊഴിൽനിയമ ലംഘകരുമാണ്. അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,389 പേർ പിടിയിലായി.

ഇതിൽ 53 ശതമാനം ഇത്യോപ്യക്കാരും 45 ശതമാനം യമനികളും രണ്ട് ശതമാനം ഇതര രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്റ്റുകളിൽ വെച്ച് 48 പേരും അറസ്റ്റിലായിട്ടുണ്ട്.

ഇത്തരം നിയമലംഘകർക്ക് ഗതാഗത, താമസസൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക് ജോലി നൽകിയവരുമായ ഒമ്പത് പേർ വേറെയും പിടിയിലായിട്ടുണ്ട്.

തർഹീലിൽ നിലവിൽ നിയമനടപടി നേരിടുന്നവരിൽ 15,300 പേർ പുരുഷന്മാരും 16,700 പേർ സ്ത്രീകളുമാണ്.

7,000 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രേഖകൾ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്.

4,200 പേരുടെ വിമാന ടിക്കറ്റ് റിസർവേഷൻ നടപടികൾ പുരോഗമിക്കുകയുമാണ്.

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് ആവർത്തിച്ചു.

Content Highlight: #expatriates #deported #SaudiArabia #week

Next TV

adimage
Related Stories
ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

Jul 24, 2026 11:52 AM

ഖത്തർ എയർവേസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ചു; ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവിസുകൾ റദ്ദാക്കി

സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള ഖത്തർ എയർവേസ് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ജൂലൈ 25,...

Read More >>
 ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

Jul 24, 2026 11:40 AM

ആരോഗ്യവും പോവില്ല; ഇനി ജങ്ക് ഫുഡ് പ്രദർശിപ്പിക്കില്ല, സൂപ്പർമാർക്കറ്റുകളിലെ 'പ്രലോഭനങ്ങൾക്ക്' പൂട്ടിട്ട് അബുദാബി

അബുദാബിയിലെ സൂപ്പർമാർക്കറ്റുകളിൽ ചോക്ലേറ്റും മധുരപലഹാരങ്ങളും കൗണ്ടറിൽ നിന്ന് മാറ്റി. അനാരോഗ്യകരമായ ഭക്ഷണശീലം തടയാൻ അബുദാബി ഹെൽത്തി ലിവിങ്...

Read More >>
ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

Jul 24, 2026 10:58 AM

ഖോർഫക്കാൻ റോഡിൽ വൻ ദുരന്തം; നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മരിച്ചു

ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ച് യുഎഇ സ്വദേശി അമ്മയും കുഞ്ഞും മരിച്ചു. ഭർത്താവിനും മകൾക്കും പരുക്ക്. ഡ്രൈവറുടെ ശ്രദ്ധ...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 03:42 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സുലൈമാനിയയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലമ്പൂർ ചുങ്കത്തറ സ്വദേശി ചെമ്മല ഷൗകത്ത് (58)...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Jul 23, 2026 02:26 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി പള്ളിയാളി ദിൽഷാദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 22 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു...

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Jul 23, 2026 02:00 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സൗദി ജുബൈലിൽ പാലക്കാട് അകത്തേത്തറ സ്വദേശി ഗിരീഷ് ചന്ദ്രദാസ് (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
Top Stories










adimage
News Roundup






adimage adimage
Entertainment News





adimage