---
title: "#accident | കുവൈത്തില്‍ വാഹനാപകടം; ആറ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്"
english_title: "#six #indians #expats #died #vehicle #accident #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218574/six-indians-expats-died-vehicle-accident-kuwait"
published_at: "2024-07-09T13:35:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/668cef5680894_kuwait.jpg"
keywords: []
---

# #accident | കുവൈത്തില്‍ വാഹനാപകടം; ആറ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്

> **Lead Summary:** **കുവൈത്ത്: **കുവൈത്ത് സിറ്റി കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

## Article Content

**കുവൈത്ത്: **കുവൈത്ത് സിറ്റി കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ജീവനക്കാര്‍ സഞ്ചരിച്ച ബസ്, അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218574/six-indians-expats-died-vehicle-accident-kuwait)