---
title: "#death | കോഴിക്കോട്​ സ്വദേശി സലാലയിൽ അന്തരിച്ചു"
english_title: "#native #Kozhikode #passed #away #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/167926/native-kozhikode-passed-away-salala"
published_at: "2023-12-08T21:56:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/657343ff82a22_gcc.jpg"
keywords: []
---

# #death | കോഴിക്കോട്​ സ്വദേശി സലാലയിൽ അന്തരിച്ചു

> **Lead Summary:** സലാല: ഹ്യദയാഘാതത്തെ തുടർന്ന്​ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട്​ സ്വദേശി സലാലയിൽ അന്തരിച്ചു. പയ്യോളി തേലാരി വീട്ടിൽ സുരേന്ദ്രൻ ആണ്​ മരിച്ചത്​. ഹ്യദയാഘാതം മൂലം ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

സലാല: ഹ്യദയാഘാതത്തെ തുടർന്ന്​ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട്​ സ്വദേശി സലാലയിൽ അന്തരിച്ചു. പയ്യോളി തേലാരി വീട്ടിൽ സുരേന്ദ്രൻ ആണ്​ മരിച്ചത്​. ഹ്യദയാഘാതം മൂലം ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആൻജിയോപ്ലാസ്റ്ററി ചെയ്തിരുന്നു. ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ഹ്യദായാഘാതം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ലോക കേരള സഭ അംഗങ്ങളായ പവിത്രൻ കാരായി,

ഹേമ ഗംഗാധരൻ എന്നിവരുടെ നേത്യത്വത്തിൽ പ്രവർത്തനങ്ങൾ നടന്ന് വരവെയാണ് മരണം. ഭാര്യ: ഷാനി. മൂന്നര വയസ്സുള്ള ഏക മകനാനുള്ളത്. ദീർഘകാലം വാലി ഓഫിസിൽ ജോലി ചെയ്തിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/167926/native-kozhikode-passed-away-salala)