---
title: "#holiday | കുവൈത്തിൽ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 31, ജ​നു​വ​രി ഒ​ന്ന് പൊ​തു അ​വ​ധി"
english_title: "#December31 #January1 #public #holidays #Kuwait #NewYear"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/163920/december31-january1-public-holidays-kuwait-newyear"
published_at: "2023-11-21T11:40:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/655c4a9e1d00d_holiday.jpg"
keywords: []
---

# #holiday | കുവൈത്തിൽ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 31, ജ​നു​വ​രി ഒ​ന്ന് പൊ​തു അ​വ​ധി

> **Lead Summary:** കു​വൈ​ത്ത് സി​റ്റി: പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 31, ജ​നു​വ​രി ഒ​ന്ന് എ​ന്നി​വ പൊ​തു അ​വ​ധി ദി​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

## Article Content

കു​വൈ​ത്ത് സി​റ്റി: പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 31, ജ​നു​വ​രി ഒ​ന്ന് എ​ന്നി​വ പൊ​തു അ​വ​ധി ദി​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​തേ​സ​മ​യം, പ്ര​ത്യേ​ക തൊ​ഴി​ൽ സ്വ​ഭാ​വ​മു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി അ​ത​ത് മാ​നേ​ജ്‌​മെ​ന്റ് നി​ർ​ണ​യി​ക്കും.

ഡി​സം​ബ​ർ 31 ഞാ​യ​റും ജ​നു​വ​രി ഒ​ന്ന് തി​ങ്ക​ളു​മാ​ണ്. ഇ​തോ​ടെ വെ​ള്ളി, ശ​നി അ​വ​ധി​ക​ള​ട​ക്കം ജീ​വ​ന​ക്കാ​ർ​ക്ക് നാ​ലു​ദി​വ​സം തു​ട​ർ​ച്ച​യാ​യ അ​വ​ധി ല​ഭി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/163920/december31-january1-public-holidays-kuwait-newyear)