ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി
Dec 16, 2021 02:31 PM | By Kavya N

റിയാദ്: ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ് തുടരുന്നു. ലോകത്തെ 120 ദശലക്ഷം ഈന്തപ്പനകളിൽ 33 ദശലക്ഷവും സൗദിലാണ്. ഈ വർഷത്തെ രാജ്യാന്തര കയറ്റുമതി 1.7 ദശലക്ഷം ടൺ പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. 7.6 ബില്യൻ റിയാലാണ് ഇതിന്റെ മൂല്യം. ലോകത്ത് പ്രതിവർഷം 9.2 ദശലക്ഷം ടൺ ഈന്തപ്പഴം ഉത്പാദിപ്പിക്കുമ്പോൾ, അതിൽ 8.1 ദശലക്ഷം ടണ്ണും അറബ് രാജ്യങ്ങളാണ് സംഭാവന ചെയ്യുന്നത്. സൗദിയിൽ നിന്ന് മാത്രം പ്രതിവർഷം 1.5 ദശലക്ഷം ടൺ ഈന്തപ്പഴം ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്.

കൂടാതെ 123,000-ലധികം ഈന്തപ്പന തോട്ടങ്ങളും സൗദിയിൽ സ്ഥിതിചെയ്യുന്നു. സംസ്കരണത്തിനും ഉപോത്പന്ന നിർമാണത്തിനുമായി 157 ഈന്തപ്പഴ ഫാക്ടറികളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഭക്ഷ്യമേഖലക്ക് പുറമെ മെഡിക്കൽ, കോസ്മെറ്റിക്സ്, തുടങ്ങി രൂപാന്തര വ്യവസായങ്ങളെ പിന്തുണക്കുന്നതിത്തിലും ഈന്തപ്പഴം നല്ല സംഭാവന നൽകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഈന്തപ്പനകൾ ഉള്ളത് സൗദി അറേബ്യയിലാണ്. ആകെ ഉൽപാദനത്തിന്റെ 25 ശതമാനവും സൗദിയാണ് സംഭാവന ചെയ്യുന്നത്. അൽ ഖസീം മേഖലയിൽ മാത്രം ഏകദേശം 8 ദശലക്ഷത്തിലധികം ഈന്ത പ്പനകളുണ്ടെന്നാണ് കണക്കാക്കുന്നത്.

ഗുണമേന്മയുള്ളതും അപൂർവ ഇനത്തിൽ പെട്ടതുമായ സൗദി ഈന്തപ്പഴങ്ങൾ ലോകത്തിലെ 107 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. പ്രാദേശികവും രാജ്യാന്തരവുമായ ഈന്തപ്പഴ ഉത്പാദനം ഉയർത്താൻ രാജ്യം താൽപര്യപ്പെടുകയും ഇതിനായി വലിയ പ്രോത്സാഹനങ്ങൾ നൽകി വരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ആഗോള വിപണിയലെ ഈന്തപ്പഴവും ഈന്തപ്പഴ ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുമായി അനുഭവ കൈമാറ്റം, സൗദി പ്രധാനമായി കാണുന്നു.

ഈന്തപ്പന കൃഷിക്കും, ഈ മേഖലയുടെ വികസനത്തിനും സുസ്ഥിരതക്കും രാജ്യം വലിയ പ്രാധാന്യം കൽപ്പിക്കുന്നു. അഭ്യന്തര ഉത്പാദനത്തിൽ നിന്നുള്ള സംഭാവന ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സൗദി വിഷൻ 2030-ൽ നിരവധി പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്തത്. കർഷകരുമായും സ്വകാര്യമേഖലയുമായും ഉള്ള പങ്കാളിത്തം, മൂല്യ ശൃംഖലകൾ വികസിപ്പിക്കുൽ, ഉത്പാദന നിലവാരവും അളവും മെച്ചപ്പെടുത്തുൽ, മാലിന്യങ്ങൾ കുറയ്ക്കുക, വിപണനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ആവശ്യമായ വിവരങ്ങളും ഡാറ്റയും പഠനങ്ങളും നൽകുക, വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് വിഷൻ ഉൾക്കൊള്ളുന്നത്.

നാഷനൽ പാംസ് ആൻഡ് ഡേറ്റ് സെന്റർ ഈ രംഗത്ത് നിർവഹിക്കുന്ന സേവനം മികച്ചതാണ്, അതിനാൽ, ഈന്തപ്പഴ മേഖലയുടെ ഗുണനിലവാരം, കയറ്റുമതിയുടെ മൂല്യം, പ്രാദേശികവും രാജ്യാന്തരവുമായ ഉപഭോഗം, പ്രവർത്തനക്ഷമത എന്നിവ ഉയർത്താൻ ശ്രമിക്കുന്ന ഗുണപരമായ പരിപാടികളിൽ പ്രവർത്തിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നു. കൊറോണ മഹാമാരിക്കിടയിലും നാഷനൽ പാംസ് ആൻഡ് ഡേറ്റ്സ് സെന്റർ, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, തുടങ്ങി നിരവധി വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തീവ്രവും നിരന്തരവുമായ ശ്രമങ്ങൾക്ക് മറുപടിയായാണ് ഈ ഉയർച്ചയെന്ന് എൻ‌സി‌പി‌ഡി പ്രസ്താവനയിൽ പറഞ്ഞു.

പുതിയ വിപണി തുറക്കുക എന്ന ലക്ഷ്യത്തോടെ സൗദി ഈന്തപ്പഴങ്ങളുടെ ബാഹ്യ വിപണനം സാധ്യമാക്കുന്നതിനും രാജ്യത്തിന്റെ കയറ്റുമതി ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സിന്റെ നേതൃത്വത്തിൽ വർഷം തോറും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്, കൂടാതെ രാജ്യാന്തര എക്സിബിഷനുകൾ, ഉഭയകക്ഷി സംഗമങ്ങൾ, കയറ്റുമതി ശാക്തീകരണ പരിപാടി എന്നിവയിൽ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു. നിശ്ചിത രാജ്യങ്ങൾക്കായി ഗവേഷണ, വിപണന പഠനങ്ങൾ നൽകുന്നതിന് പുറമേ, ഈന്തപ്പഴത്തെ ഉയർന്ന നിലവാരമുള്ള പഴമായി മാറ്റുന്നതിന് കേന്ദ്രത്തിന്റെ സംഭാവന മികച്ചതാണ്. ഇത് ഈന്തപ്പഴത്തിന്റെ ആഗോള ഡിമാൻഡ് വർധിക്കാൻ മുഖ്യ പങ്കുവഹിച്ചു.

രാജ്യാന്തര ഈന്തപ്പഴ കൗൺസിൽ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിപ്പോൾ. സുസ്ഥിര കാർഷിക, ഗ്രാമീണ വികസനം കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്നതിൽ തർക്കമില്ല. ഈന്തപ്പഴ മേഖലയുടെ വികസനത്തിൽ രാജ്യത്തിന്റെ മുൻനിര പങ്കിനും, ഈന്തപ്പഴത്തെ ആഗോള കനിയായി മാറ്റുന്നതിൽ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങൾക്കും അറബ് ഓർഗനൈസേഷൻ ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.





Saudi Arabia dominates world market for date exports

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories