#beharin | ബഹ്റൈനിൽ നിയമം ലംഘിച്ച 13 പ്രവാസി മീൻപിടുത്തക്കാർക്കെതിരെ നടപടി

#beharin | ബഹ്റൈനിൽ നിയമം ലംഘിച്ച 13 പ്രവാസി മീൻപിടുത്തക്കാർക്കെതിരെ നടപടി
Sep 1, 2023 05:44 PM | By Vyshnavy Rajan

(gccnews.in ) ബഹ്റൈനിൽ നിയമം ലംഘിച്ച 13 പ്രവാസി മീൻപിടുത്തക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മൽസ്യബന്ധന തുറമുഖ വകുപ്പ്​ ഡയറക്​ടർ ഖാലിദ്​ അശ്ശീറാവി അറിയിച്ചു.

സമുദ്ര മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്നും ആവശ്യമായ സന്ദർഭങ്ങളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

സമുദ്ര സമ്പത്ത്​ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി മൽസ്യബന്ധന മേഖലയിൽ ചട്ടങ്ങളും നിയമങ്ങളുമുണ്ട്​. രാജ്യത്തിന്‍റെ മൽസ്യ സമ്പത്ത്​ സംരക്ഷിക്കുന്ന തരത്തിലാണ്​ അത്​ രൂപകൽപന ചെയ്​തിട്ടുള്ളത്​.

അതിനാൽ നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നും അദ്ദേഹം ഉണർത്തി.

കോസ്റ്റ്​ ഗാർഡ്​, എൽ.എം.ആർ.എ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകൾ മൽസ്യ, സമുദ്ര സമ്പത്ത്​ സംരക്ഷിക്കാനുദ്ദേശിച്ചാണ്​.

വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ 13 പേർക്ക്​ ലൈസൻസില്ല എന്ന്​ കണ്ടെത്തിയത്​. മൊത്തം 300 പേരുടെ രേഖകൾ സംഘം പരിശോധിച്ചിരുന്നു.

#Bahrain #Action #against #13expatriate #fishermen #violated #law #Bahrain

Next TV

Related Stories
മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു

Nov 2, 2025 05:22 PM

മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു

മലയാളി, വിദ്യാർത്ഥിനി, ഖത്തറിൽ...

Read More >>
കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ അറസ്റ്റിൽ

Nov 2, 2025 03:53 PM

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ അറസ്റ്റിൽ

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ...

Read More >>
ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Nov 2, 2025 03:00 PM

ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു...

Read More >>
സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; സൗദി മോഡലിന്റെ മുഖം വികൃതമായി

Nov 2, 2025 10:34 AM

സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; സൗദി മോഡലിന്റെ മുഖം വികൃതമായി

സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; സൗദി മോഡലിന്റെ മുഖം...

Read More >>
Top Stories










News Roundup






//Truevisionall